Tuesday, December 11, 2012

അക്ഷര എരമം വാര്‍ഷികം 2013
ജനുവരി 5 നു വൈകുന്നേരം 6 മണിക്ക്.
വിവിധ കലാ പരിപാടികള്‍ 
അക്ഷര ജൂനിയേര്‍സ്‌  അവതരിപ്പിക്കുന്ന  നാടകം 
കോമഡി സ്കിറ്റ് 
സിനിമാറ്റിക്  ഡാന്‍സ് 
നാടന്‍ പാട്ടുകള്‍ .
 എല്ലാ കൂട്ടുകാരെയും സഹ്രിദയം ക്ഷണിക്കുന്നു.

Wednesday, November 21, 2012


ഒരു വിശദീകരണം 

അക്ഷര എരമം 1990 കളില്‍  എരമത്ത് രൂപം കൊണ്ട ഒരു യുവ കൂട്ടായ്മയാണ്.
ഇതിന്‍ടെ മുന്‍കാല പ്രവര്‍ത്തകരെല്ലാം എരമത്തിന്ടെ  യശസ്സ് ഉയര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തി ചിട്ടുല്ലവാരാണ് .ആദ്യ  കാല പ്രവര്‍ത്തനങ്ങള്‍ കായിക രംഗത്ത് മാത്രമായി   ഒതുങ്ങി നിന്നു എങ്കിലും ,കഴിഞ്ഞ കുറച്ചു നാളുകളായി  പല സാമൂഹിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട് .അതിന്ടെ ഭാഗമായി ഞങ്ങള്‍എരമം കൃഷി ഭവനുമായി സഹകരിച്ചു നടത്തിയ  കാര്‍ഷിക  ക്ലാസും മണ്ണ് പരിശോധനാ ക്യാമ്പും വളരെ നല്ല വിജയമായിരുന്നു എന്ന വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു .എങ്കിലും നമ്മുടെ നാട്ടിലെ ചില പ്രമുഖ വ്യക്തികള്‍ ചില ആരോപണങ്ങള്‍ ഞങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്നുണ്ട് .അക്ഷര എരമം അതിന്ടെ പ്രവര്‍ത്തന മേഖല എന്താണെന്നു വിശദീകരിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു .ഞങ്ങള്‍ എരമത്തിന്ടെ  സാമൂഹിക സാംസ്കാരിക കലാ-കായിക രംഗങ്ങളില്‍  പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടായ്മയാണ് .ആ കര്‍ത്തവ്യം നിര്‍വഹിക്കുവാന്‍ എല്ലാ നാട്ടുകാരുടെയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.


എന്ന് സ്നേഹത്തോടെ 
                                             അക്ഷരയുടെ കൂട്ടുകാര്‍ .

Thursday, November 15, 2012

അക്ഷര എരമം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍


                              അക്ഷര എരമം 

പച്ചക്കറി കൃഷി ക്ലാസ്സും  മണ്ണ് പരിശോധന ക്യാമ്പും 
സൗജന്യ പച്ചക്കറി തൈയ് വിതരണവും .

നവംബര്‍  20 ന് എരമം നോര്‍ത്തില്‍ .ക്ലാസ്സ് നയിക്കുന്നതു  രമേശന്‍ കെ .
നവംബര്‍ 22 നു മണ്ണ് പരിശോധന ക്യാമ്പ്.സഹകരണം കൃഷി ഭവന്‍ എരമം .
വിത്തുകള്‍ സ്പോണ്‍സര്‍ ചെയ്തത് വിനോദ് എരമം 

നല്ലവരായ എല്ലാ നാട്ടുകാരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു .


Tuesday, November 13, 2012


അക്ഷര എരമം എല്ലാ കൂട്ടുകാര്‍ക്കും ദീപാവലി  ആശംസകള്‍ നേരുന്നു.

find it ...who is in red?

''the club akshara''

Monday, November 12, 2012

മണ്ണ് പരിശോധന ക്യാമ്പ് 


അക്ഷര എരമം  മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു .22-11-2012 ന് 

എരമം നോര്‍ത്തില്‍ വച്ച്  അക്ഷര എരമം മണ്ണ്പരിശോധന ക്യാമ്പും 17-11-2012 

ന് വൈകുന്നേരം പച്ചക്കൃഷി രീതികളെ കുറിച്ചുള്ള പ്രത്യേക ക്ലാസ്സും 

നടത്തുന്നു.ക്ലാസ്സില്‍ മണ്ണുമായി രജിസ്ടര്‍ ചെയ്യുന്ന  ആദ്യത്തെ അമ്പതു 

വീട്ടുകാര്‍ക്ക് സൌജന്യമായി ശീതകാല പച്ചക്കറി വിത്തുകളായ കോളി ഫ്ലവര്‍ 

,കാബേജു എന്നിവയുടെ വിത്ത്തുകള്‍ വിതരണം ചെയ്യുന്നു.കൂടുതല്‍ 

വിവരങ്ങള്‍ക്ക് വിളിക്കുക.9496035223&9656075419

Tuesday, August 21, 2012

അക്ഷര എരമം    ഓണം 2012

എരമത്ത് ആദ്യമായി ഓണത്തല്ല്

ഇംഗ്ലീഷ് വന്‍ ഡേ വര്‍ക്കുഷോപ്പ്.

ഷട്ടില്‍ പ്രദര്‍ശന മത്സരം .

ഫുട്ബോള്‍ മേള 
 
എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു .

 

Thursday, May 31, 2012

അനുമോദനം

അക്ഷര എരമം എസ് എസ് എല്‍ സി , പ്ലസ്‌ ടു വിജയികളെ  അനുമോദിക്കുന്നു .ജൂണ്‍ മൂന്നിന് ഞായറാഴ്ച എരമം നോര്‍ത്ത് എല്‍ പി സ്കൂള്‍ പരിസരത്ത് വച്ച് .എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു ...
ഉന്നത വിജയം നേടിയവര്‍ 
പ്ലസ്‌ ടു                                                     എസ് എസ് എല്‍ സി 

അജയ് എം പി                                    ആതിര 
അശ്വിന്‍ എം                                        ജിഷ 
അരുണ്‍                                                   ശരത്ത് 
ശോഭിത                                                 അനുരാജ് 
വിശാഖ്                                                 ആദര്‍ശ് 
അനീന                                                     അഞ്ജലി
വരുണ്‍
നിതിന്‍