Wednesday, November 21, 2012


ഒരു വിശദീകരണം 

അക്ഷര എരമം 1990 കളില്‍  എരമത്ത് രൂപം കൊണ്ട ഒരു യുവ കൂട്ടായ്മയാണ്.
ഇതിന്‍ടെ മുന്‍കാല പ്രവര്‍ത്തകരെല്ലാം എരമത്തിന്ടെ  യശസ്സ് ഉയര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തി ചിട്ടുല്ലവാരാണ് .ആദ്യ  കാല പ്രവര്‍ത്തനങ്ങള്‍ കായിക രംഗത്ത് മാത്രമായി   ഒതുങ്ങി നിന്നു എങ്കിലും ,കഴിഞ്ഞ കുറച്ചു നാളുകളായി  പല സാമൂഹിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട് .അതിന്ടെ ഭാഗമായി ഞങ്ങള്‍എരമം കൃഷി ഭവനുമായി സഹകരിച്ചു നടത്തിയ  കാര്‍ഷിക  ക്ലാസും മണ്ണ് പരിശോധനാ ക്യാമ്പും വളരെ നല്ല വിജയമായിരുന്നു എന്ന വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു .എങ്കിലും നമ്മുടെ നാട്ടിലെ ചില പ്രമുഖ വ്യക്തികള്‍ ചില ആരോപണങ്ങള്‍ ഞങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്നുണ്ട് .അക്ഷര എരമം അതിന്ടെ പ്രവര്‍ത്തന മേഖല എന്താണെന്നു വിശദീകരിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു .ഞങ്ങള്‍ എരമത്തിന്ടെ  സാമൂഹിക സാംസ്കാരിക കലാ-കായിക രംഗങ്ങളില്‍  പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടായ്മയാണ് .ആ കര്‍ത്തവ്യം നിര്‍വഹിക്കുവാന്‍ എല്ലാ നാട്ടുകാരുടെയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.


എന്ന് സ്നേഹത്തോടെ 
                                             അക്ഷരയുടെ കൂട്ടുകാര്‍ .

No comments:

Post a Comment